Advertisement

ഹോട്ടലിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല; ലഹരിയുമായി ഓടികളഞ്ഞോ എന്ന് സംശയം; ഷൈൻ ടോം ചാക്കോയെ വിളിപ്പിക്കുമെന്ന് പൊലീസ്

April 17, 2025
Google News 2 minutes Read

ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല. നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയതിനെ തുടർന്നാണ് പൊലീസ് മുറി പരിശോധിച്ചത്. നടനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. അയാളെ പരിശോധിച്ച ശേഷം വിട്ടയച്ചു. ഷൈൻ ടോം ചാക്കോ ലഹരിയുമായി ഓടികളഞ്ഞോ എന്ന് സംശയം. നടനെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഡാൻസഫ് പരിശോധനയ്ക്കിടെയാണ് ഹോട്ടൽ മുറിയിൽ നിന്ന് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രി 10.58ഓടുകൂടിയാണ് ഡാൻസാഫിന്റെ കൊച്ചി യുണീറ്റ് പരിശോധനക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നു.

Read Also: ഹോട്ടലിൽ ഡാൻസഫ് പരിശോധന; മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ

മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനൽവഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ ലഹരി ഉപയോ​ഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്സ് എസിപിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.

Story Highlights : Police say they will summon Shine Tom Chacko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here