വനിതാ CPO റാങ്ക് ലിസ്റ്റ്; സമരം ചെയ്യുന്ന 3 പേരുൾപ്പെടെ 45 പേർക്ക് അഡ്വൈസ് മെമ്മോ നൽകി

വനിതാ സി പി ഒ റാങ്ക് ലിസ്റ്റിൽ 45 പേർക്ക് അഡ്വൈസ് മെമോ നൽകി സർക്കാർ. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് നടപടി. സമരം ചെയുന്ന മൂന്നു പേർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. അതേസമയം കാലാവധി കഴിയുംവരെ സമരം ചെയ്യുമെന്നാണ് സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാർത്ഥികൾ പറയുന്നത്. നീതി നിഷേധിക്കപ്പെട്ട റാങ്ക് ലിസ്റ്റാണ് തങ്ങളുടേതെന്ന് സമരം ചെയ്യുന്നവർ പറയുന്നു.
സർക്കാർ അനുകൂലമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരം ചെയ്യുന്നവർ പറയുന്നു. അഡ്വൈസ് മെമ്മോ ലഭിച്ചവർ സമരസ്ഥലത്ത് നിന്ന് മടങ്ങി. പ്രിയ,അഞ്ജലി, അരുണ എന്നിവർക്ക് ആണ് മെമോ ലഭിച്ചത്. പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28, പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കൊഴിഞ്ഞുപോയ 13, ജോയിൻ ചെയ്യാത്ത 4 പേർ എന്നിങ്ങനെയാണ് ഒഴിവുകൾ.
Story Highlights : Advice memo issued for 45 in women cpo rank list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here