Advertisement

“ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്, നിലമ്പൂരിലെ UDF സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ല’: പി വി അൻവർ

April 18, 2025
Google News 2 minutes Read
anvar

മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി പിവി അന്‍വർ. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ല. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിയെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. ”ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ടെന്നും പി വി അന്‍വർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.എസ്. ജോയിക്ക് വേണ്ടി പിടിമുറുക്കി പി.വി. അൻവർ. വി.എസ്. ജോയിക്കേ പിന്തുണ നൽകൂ എന്ന തീരുമാനം പി.വി അൻവർ ഔദ്യോ​ഗികമായി നേതാക്കളെ അറിയിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി നിർണയം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

മണ്ഡലത്തിന്റെ ചുമതലയുളള എ.പി. അനിൽ കുമാറുമായി പി.വി. അൻവർ ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണം എന്ന നിലപാട് അൻവർ മുന്നോട്ട് വെച്ചു. മലപ്പുറം ​ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മണ്ഡലത്തിൽ വിജയ സാധ്യത കൂടുതൽ വി.എസ്. ജോയിക്കാണെന്ന് അൻവർ, അനിൽ കുമാറിനെ അറിയിച്ചു.

അൻവർ രാജിവെച്ച സമയത്തും വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് അൻവർ അറിയിച്ചിരുന്നു. സ്ഥാനാർഥി ജോയി ആയാൽ വൻ ഭൂരിപക്ഷത്തിൽ വിജയപ്പിച്ചെടുക്കുമെന്നായിരുന്നു അന്ന് അൻവറിന്റെ പ്രഖ്യാപനം.

പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിച്ഛേദിക്കുകയാണ്.
പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
“ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.
പി.വി അൻവർ

Story Highlights : P V Anvar facebook post on nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here