Advertisement

മുസ്തഫാബാദില്‍ 4 നില കെട്ടിടം തകർന്ന് മരണം 11 ആയി

April 19, 2025
Google News 2 minutes Read
buliding

ഡല്‍ഹി മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 7 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ 5 പേർ പരുക്കേറ്റ് ജി ടി ബി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ്, വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്നു വീണത്. കെട്ടിട ഉടമ അടക്കം 25 ഓളം പേർ കെട്ടിടത്തിൽ താമസിസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അതിവേഗം കെട്ടിടം നിലം പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Read Also: ഡല്‍ഹി മുസ്തഫാബാദില്‍ 4 നില കെട്ടിടം തകർന്ന് വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത

അപകടത്തിന് പിന്നാലെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചിരുന്നു. കെട്ടിടം തകർന്നു വീണതിൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി ഡൽഹിയിൽ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകർന്നുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Story Highlights : Death toll rises to 11 as 4-storey building collapses in Mustafabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here