Advertisement

പത്തനംതിട്ട കോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

April 19, 2025
Google News 2 minutes Read

പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് ആണ് മരിച്ചത്. വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്‍ണമായി കത്തി നശിച്ചു. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്.

Story Highlights : Man burned died after house caught fire in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here