Advertisement

SKN 40 കേരള യാത്രയ്ക്ക് നാളെ സമാപനം; സമ്മേളനത്തിൽ ഒരു ലക്ഷം പേർ അണിനിരക്കും

April 19, 2025
Google News 1 minute Read

കേരളാജനത ഏറ്റെടുത്ത SKN- ഫോർട്ടി കേരള യാത്രയ്ക്ക് നാളെ സമാപനം. കോഴിക്കോട് ബീച്ചിൽ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ഒരു ലക്ഷം പേർ അണിനിരക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും .ജനമനസ്സ് തൊട്ടറിഞ്ഞ്, ലഹരി വിരുദ്ധ സന്ദേശമുയർത്തി 14 ജില്ലകളും പിന്നിട്ടതിനൊടുവിലാണ് SKN 40 യാത്രയ്ക്ക് നാളെ പരിസമാപ്തിയാകുന്നത്.

കോഴിക്കോട് ബീച്ചിൽ അറബിക്കടലിനെ സാക്ഷിയാക്കി പതിനായിരങ്ങൾ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയാകും. ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ് അധ്യക്ഷനാകും

സമാപന സമ്മേളനത്തിൻ്റെ ആവേശത്തിലാണ് കോഴിക്കോട് നഗരം ഒന്നാകെ. ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ , ഗുരുരത്നം ജ്ഞാന തപസ്സി തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.എംജി ശ്രീകുമാറും സ്റ്റീഫൻ ദേവസിയും നയിക്കുന്ന ഗാനമേളയും അകം ബാൻഡിൻ്റെ സംഗീത നിശയും സമാപന സമ്മേളനത്തിന് മിഴിവേകും.

Story Highlights : SKN 40 Kerala Yatra will ends tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here