കൊല്ലം ലഹരിക്കടത്ത് കേസ്; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ നമ്പരും കൈക്കലാക്കി; അന്വേഷിക്കാൻ കേന്ദ്ര ഏജൻസി

കൊല്ലം ലഹരിക്കടത്ത് കേസ് പിടിയിലായ ബെംഗളൂരു സ്വദേശി സെയ്ദ് അബ്ബാസ് ബാംഗ്ലൂരിൽ എത്തിയ നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ നമ്പരും കൈക്കലാക്കിയെന്ന് കൊല്ലം സിറ്റി പോലീസ്. ഇത്തരത്തിൽ കൈക്കലാക്കിയ മൊബൈൽ നമ്പരും, ബാങ്ക് അക്കൗണ്ടും, ലഹരി സംഘങ്ങൾക്കും, തട്ടിപ്പ് സംഘങ്ങൾക്കും നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ.
മാർച്ച് 22നാണ് 96 ഗ്രാം എം ഡി എം എ യുമായി കൊല്ലം സ്വദേശിനി അനില രവീന്ദ്രൻ പോലീസ് പിടിയിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകാരനായ ബാംഗ്ലൂർ സ്വദേശി സെയ്ദ് അബ്ബാസിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ബെംഗളൂരുവിൽ എത്തിയ ശക്തികുളങ്ങര എസ് എച്ച് ഒ രതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സെയ്ദ് അബ്ബാസിനെ പിടികൂടിയതോടെയാണ് തട്ടിപ്പിൻ്റെ കഥ പുറത്ത് വരുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ബാംഗ്ലൂരിൽ എത്തുന്ന ഇതരസംസ്ഥാനക്കാരിൽ നിന്ന് പണം നൽകി സെയ്ദ് അബ്ബാസ് ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ നമ്പരും കൈക്കലാക്കും, തുടർന്ന് മൊബൈൽ നമ്പരും, ബാങ്ക് അക്കൗണ്ടും, ലഹരി സംഘങ്ങൾക്കും, വിദേശികൾക്കും കൂടുതൽ തുകയ്ക്ക് വിൽക്കും. മൊബൈൽ നമ്പറും സിം കാർഡ് എടുത്ത രണ്ടുംകൂടി ഒരുമിച്ച് വിൽക്കുമ്പോൾ 15,000 മുതൽ 25,000 വരെയാണ് വാങ്ങും.
4 മാസത്തിനിടയിൽ 75 പേരുടെ വിവരങ്ങൾ ഇത്തരത്തിൽ ഇയാൾ കൈക്കലാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ.രാജ്യ സുരക്ഷയെ ബാധിക്കുന്ന തട്ടിപ്പാണ് നടന്നതെന്നും പോലീസ് പറയുന്നു. ഏതെങ്കിലും കേസിൽ പെട്ടാൽ പെട്ടെന്ന് തിരിച്ചറിയാതിരിക്കുന്നതിനും രക്ഷപ്പെടാൻ അവസരം ഒരുക്കുന്നതിനും വേണ്ടിയാണ് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും മേടിക്കുന്നതെന്ന് പൊലീസ് പറയുന്നു .
അനില രവീന്ദ്രന് എം ഡി എം എ നൽകിയ വ്യക്തിക്കും മറ്റൊരാളുടെ പേരിൽ എടിഎം കാർഡും സിം കാർഡ് നൽകിയത് അബ്ബാസ് ആയിരുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് നടന്നതെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ.
Story Highlights : Kollam drug trafficking case; Accused took over bank accounts and mobile numbers of several people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here