Advertisement

‘വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കം’; സഹായാഭ്യര്‍ത്ഥനയുമായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ്

April 20, 2025
Google News 2 minutes Read
jain

തന്നെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കമെന്ന് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ്. യുദ്ധത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ജെയിന്‍ കുര്യനാണ് സര്‍ക്കാറുകളോട് സഹായാഭ്യര്‍ത്ഥനയുമായി വീണ്ടും എത്തിയത്. ജനുവരി ഏഴിന് ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ജെയിന്‍ മൂന്ന് മാസമാണ് ആശുപത്രിയില്‍ കഴിഞ്ഞത്.

പരുക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാമ്പിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന്‍ നീക്കം നടക്കുന്നതായി ജെയിന്‍ പറയുന്നു. റഷ്യന്‍ ആര്‍മിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചെങ്കിലും തന്റെ സമ്മതം കൂടാതെ യുദ്ധമുഖത്തേക്ക് തിരികെ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നുമാണ് ജെയിനിന്റെ ആവശ്യം.

ജെയിനൊപ്പം തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ പട്ടാളത്തിലെത്തിയ സഹോദരന്‍ ബിനില്‍ ബാബു യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി അഞ്ചിനു മരിച്ച ബിനിലിന്റെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

Story Highlights : Malayali man duped into joining Russian army seeks help from Indian government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here