Advertisement

എറണാകുളം CPIMനെ നയിക്കാൻ യുവമുഖം; എസ് സതീഷ് ജില്ലാ സെക്രട്ടറി

April 20, 2025
Google News 1 minute Read

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു സതീഷ്. സി എൻ മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

മേയർ എം അനിൽകുമാർ, സിഐടിയു ജില്ലാ പ്രസിഡണ്ട് ജോൺ ഫെർണാണ്ടസ്, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ എന്നിവരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ. കെ എസ് അരുൺ കുമാർ, ഷാജി മുഹമ്മദ്‌ എന്നിവരാണ് പുതുമുഖങ്ങൾ.

Story Highlights : S Satheesh elected as CPIM Ernakulam district secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here