തോർത്ത് വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; തിരുവനന്തപുരത്ത് ടെക്സ്റ്റൈൽസ് ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ചു

തിരുവനന്തപുരം ആര്യങ്കോട് ടെക്സ്റ്റൈൽസ് ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ചു. മകയിരം ടെക്സ്റ്റൈൽസ് ഉടമ സജികുമാറിനാണ് വെട്ടേറ്റത്. വിമുക്തഭടനായ ഇയാളെ മൂന്നംഗ സംഘമാണ് വെട്ടിയത്. തോർത്ത് വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്ന് വൈകീട്ടോടുകൂടിയായിരുന്നു അക്രമം ഉണ്ടായത്. സംഭവത്തിൽ ജോജോ എന്നയാളെ പൊലീസ് പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രദീൻ, അനൂപ് എന്നിവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ കടയുടെ ചില്ലുൾപ്പടെ തകർന്നിട്ടുണ്ട്. കൈക്കുൾപ്പടെ ഗുരുതരമായി പൊട്ടലേറ്റ സജികുമാറിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights : Textile owner hacked to death in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here