‘ഷൈൻ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല; വിശദമായ അന്വേഷണം ആവശ്യം’; സിറ്റിപൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്. ഹോട്ടൽ മുറിയിൽ നിന്ന് ഗൂണ്ടകളെ കണ്ട് ഓടിയെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യമാണ് പൊലീസിന്റേത്. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ചില മൊഴികൾ അന്വേഷിക്കുന്നുണ്ടെന്നും സിറ്റിപൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ആവശ്യമെങ്കിൽ ഷൈൻ ടോം ചാക്കോയെ വീണ്ടും വിളിപ്പിക്കുമെന്നും സിറ്റിപൊലീസ് കമ്മിഷണർ.
സിനിമ മേഖലയിൽ പരിശോധനകൾ ശക്തമാക്കുമെന്ന് സിറ്റിപൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ലഹരി ഇടപാടുകാരൻ സജീറിനായി അന്വേഷണം പുരോഗമിക്കുന്നു. ഷൈൻ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ട്. കൂടുതൽ അറസ്റ്റ്, കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ രാസ പരിശോധന ഫലം വന്ന ശേഷമാകും തീരുമാനമെന്ന് അദേഹം വ്യക്തമാക്കി.
Read Also: ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; അന്വേഷണസംഘം യോഗം ചേരും; നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ
കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ സാഹചര്യവും ഷൈന്‍ നല്‍കിയ മൊഴികളുമാണ് അന്വേഷണത്തിന് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇപ്പോൾ അന്വേഷണം നടക്കുന്നത് പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
Story Highlights : Police do not believe Shine Tom Chacko’s statement in drug case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here