Advertisement

ഗുരുഗ്രാമിൽ ബൈക്ക് യാത്രികന് ക്രൂര മർദനം; കാറിലെത്തിയ സംഘം ആക്രമിച്ചു

April 22, 2025
Google News 1 minute Read

ഡൽഹിയിലെ ഗുരുഗ്രാമിൽ ബൈക്ക് യാത്രികന് ക്രൂര മർദ്ദനം.ഹാർദിക് എന്ന യുവാവ് ആണ് ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. ദ്വാരക എക്സ്പ്രസ് വേയ്ക്ക് സമീപമാണ് സംഭവം. സൈബർ സിറ്റിയിൽ നിന്ന് മനേസറിലേക്ക് സുഹൃത്തുക്കളോടൊപ്പം പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

ബേസ് ബാൾ ബാറ്റ് ഉപയോഗിച്ച് യുവാവിന്റെ സൂപ്പർ ബൈക്ക് അടിച്ചു തകർത്തു. സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രകോപനം ഇല്ലാതെയാണ് തന്നെ ആക്രമിച്ചത് എന്ന് യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇതുവരെ ആരുടേയും അറസ്റ്റ് രേഖപെടുത്തിയിട്ടില്ല.

Story Highlights : Bikers Allege Attack During Morning Ride In Gurugram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here