വിട്ടുകൊടുക്കാന്‍ തയാറാകാതെ തമിഴ്‌നാട് ഗവര്‍ണര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു

തമിഴ്‌നാട്ടില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി. യോഗത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ മുഖ്യാതിഥി ആകും. ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍ അംഗീകരിച്ച സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ഇന്നും രംഗത്തെത്തി.
സുപ്രധാന സുപ്രീംകോടതി വിധിയിലൂടെ സര്‍വകലാശാലകളിലെ അധികാരം പരിമിതപ്പെട്ടെങ്കിലും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്ന മട്ടിലാണ് ആര്‍ എന്‍ രവി. വെള്ളി, ശനി ദിവസങ്ങളില്‍ ആണ് സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലെ വി സി മാരുടെ യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വി സിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നീക്കം.
ഗവര്‍ണര്‍ തടഞ്ഞുവച്ച 10 ബില്ലുകള്‍ സുപ്രീംകോടതി അംഗീകരിച്ചതോടെ സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് നഷ്ടമായിരുന്നു. സുപ്രീംകോടതിയിലെ വിധിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആണ് യോഗത്തിലെ മുഖ്യഅതിഥി. ഇന്നും ഉപരാഷ്ട്രപതി സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ചു. പാര്‍ലമെന്റ് ആണ് പരമോന്നതം എന്നും ഭരണഘടന എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Tamil Nadu Governor R N Ravi calls for VCs meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here