‘ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊളളും, സമാധാനത്തിലേക്കുള്ള പാത ഉദിക്കട്ടെ’ ; പഹല്‍ഗാം ഭീകരാക്രമണത്തില്‍ സൂര്യ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് നടന്‍ സൂര്യ. സമാധാനത്തിലേക്കുള്ള ശാശ്വതമായ ഒരു പാത ഉദിക്കട്ടെ. ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊള്ളുമെന്ന് സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടിക്കുന്നതുമാണ് സംഭവമെന്നും ഇനി ആരും ഇത് നേരിടേണ്ടി വരരുതെന്നും സൂര്യ കുറിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
‘ഹൃദയഭേദകവും ആഴത്തില്‍ ഞെട്ടിക്കുന്നതും. ഇനി ആരും ഇത് നേരിടേണ്ടി വരരുത്. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊള്ളും. സമാധാനത്തിലേക്കുള്ള ശാശ്വതമായ ഒരു പാത ഉദിക്കട്ടെ’, എന്നാണ് സൂര്യയുടെ വാക്കുകള്‍.
മോഹന്‍ലാല്‍, മമ്മൂട്ടി, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പേര്‍ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹൃദയഭേദകമായ സംഭവങ്ങളാണ് പഹല്‍?ഗാമില്‍ നടന്നതെന്നും വാക്കുകള്‍ നഷ്ടമാകുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ സായുധസേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights : actor suriya condemns pahalgam terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here