Advertisement

‘സ്ത്രീകളോട് അശ്ലീല ചുവയോടെ സംസാരിച്ചു; പെരുമാറ്റം അസാധാരണം’; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി അപര്‍ണ ജോണ്‍സ്

6 days ago
Google News 2 minutes Read
shine

‘സൂത്രവാക്യം’ സിനിമാ സെറ്റില്‍ ഷൈന്‍ ടോം ചാക്കോ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പുതുമുഖ നടി അപര്‍ണ ജോണ്‍സ്. ഷൈന്‍ ലഹരി ഉപയോഗിച്ചോ എന്നറിയില്ല. പെരുമാറ്റം അസ്വസ്ഥതയുളവാക്കുന്നതായിരുന്നു. അസാധാരണമായി പെരുമാറിയെന്നും എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും അപര്‍ണ ജോണ്‍സ് ട്വന്റിഫോറിനോട് വ്യക്തമാക്കി.

ഷൈന്‍ ലഹരി ഉപയോഗിച്ചോ ഇല്ലയോ എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ സെറ്റില്‍ ഞാന്‍ അടക്കമുള്ള സ്ത്രീകളോടുള്ള പെരുമാറ്റം മോശമായിരുന്നു – അപര്‍ണ പറയുന്നു. അശ്ലീല ചുവയോടെ ശല്യപ്പെടുത്തുന്ന തരത്തില്‍ ഷൈന്‍ സംസാരിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വളരെ അസാധാരണമായി സംസാരിക്കുകയും പേഴ്‌സണല്‍ ബൗണ്ടറികള്‍ മാനിക്കാതെ പെരുമാറുകയും ചെയ്യുന്ന ഒരാളുടെയടുത്ത് എങ്ങനെ യുക്തിപൂര്‍വമൊരു കാര്യം സംസാരിക്കുമെന്നും അതുകൊണ്ടുതന്നെ ഈ വിഷയം നേരിട്ട് ഷൈനോട് സംസാരിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മറ്റൊരു ആര്‍ട്ടിസ്റ്റിനോട് താന്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അപ്പോള്‍ തന്നെ അതിലൊരു പരിഹാരം തനിക്ക് സെറ്റില്‍ ഉണ്ടാക്കി തന്നിരുന്നുവെന്നും അപര്‍ണ പറയുന്നു. സിനിമയുടെ ഭാഗമായ മറ്റാരോടും ഔദ്യോഗികമായി ഈ വിഷയത്തില്‍ പരാതി പറഞ്ഞിട്ടില്ലെന്നും അപര്‍ണ ജോണ്‍സ് വ്യക്തമാക്കി.

Read Also: പഹല്‍ഗാം ഭീകരാക്രമണം; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അറിയിപ്പ് കൈമാറി

ഷൈനിന്റെ പെരുമാറ്റം വളരെ അബ്‌നോര്‍മല്‍ ആയിരുന്നു. പ്രതികരിച്ചുകഴിഞ്ഞാല്‍ അദ്ദേഹം തിരിച്ച് എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാന്‍ പറ്റില്ല. ഈ ആശങ്കയുള്ളതുകൊണ്ട് മൗനം പാലിച്ചു. വിന്‍സി അലോഷ്യസ് മുന്നോട്ട് വന്ന് ഈ കാര്യങ്ങളൊക്കെ പറഞ്ഞതിനു ശേഷം സഹപ്രവകര്‍ത്തക എന്ന് സൂചിപ്പിച്ചതിനാല്‍ വിഷയത്തില്‍ എന്റെ മൊഴി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഈ മൊഴി കൂടി ഉപയോഗിഗിച്ചിട്ടുണ്ട് എന്നാണറിവ്. പരാതിയുമായി വിന്‍സി മുന്നോട്ട് വന്നപ്പോള്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിരുന്നു. അല്ലാതെ താനായിട്ട് ഐസിയില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല – അപര്‍ണ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഓസ്‌ട്രേലിയയില്‍ മറ്റൊരു കരിയര്‍ ഉണ്ട്. അതുകൊണ്ടുതന്നെ അവസരം കുറയുമെന്ന ഭയമില്ല. അങ്ങനെ ഭയന്നല്ല പരാതി നല്‍കാതിരുന്നത് – അപര്‍ണ പറഞ്ഞു.

സൂത്രവാക്യം അപര്‍ണയുടെ ആദ്യ സിനിമയാണ്. ഓസ്‌ട്രേലിയയില്‍ മറ്റൊരു ടെക്‌നോളജി രംഗത്ത ജോലി ചെയ്യുന്ന അപര്‍ണ സിനിമ തന്റെ പാഷനായതുകാരണമാണ് ഓഫര്‍ വന്നപ്പോള്‍ സ്വീകരിച്ചത്. തിരുവല്ല സ്വദേശിനിയാണ്.

Story Highlights : Aparna Johns against Shine Tom Chacko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here