പതിവ് പോലെ തെളിവ് ചോദിച്ച് പാകിസ്താൻ; ഇന്ത്യയുടെ നടപടി അപക്വമെന്ന് പാക് ഉപപ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ഇന്ത്യ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ. സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഉൾപ്പെടെയുള്ള ഇന്ത്യയുടെ പ്രതികരണം പക്വത ഇല്ലാത്തതാണെന്നും ഇഷാഖ് ദർ വിമർശിച്ചു.
”ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ല. അവർ പ്രതികരണത്തിൽ ഒരു പക്വതയും കാണിച്ചിട്ടില്ല. ഇത് ഗൗരവമില്ലാത്ത സമീപനമാണ്”- അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനും നയതന്ത്ര ബന്ധങ്ങൾ നിയന്ത്രിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പാകിസ്താനിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു.
അതിനിടെ ഇന്നും നാളെയും കറാച്ചി തീരത്ത് മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പാകിസ്താൻ. അറബിക്കടലിൽ പാകിസ്താന്റെ കൂടുതൽ നാവികസേന വിന്യാസം ഏർപ്പെടുത്തി. കേന്ദ്രം സ്ഥിതിഗതികൾ നിരീക്ഷിക്കും.
Story Highlights : Ishaq Dar’s criticism against india on a private channel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here