Advertisement

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യത; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

6 days ago
Google News 1 minute Read

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യത ഉണ്ടെന്ന കാരണത്താൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ ആക്കി. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ള വരെയാണ് ഡിവൈഎസ്പി കാറിൽ പിന്തുടർന്ന് പിടികൂടിയത്. രാവിലെ പ്രവർത്തകർ പൊലീസ് കാവൽ മറികടന്ന് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കരുതൽ നടപടികളിലേക്ക് കടന്നത്.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസാർ മുഹമ്മദിനെയും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജു മെഴുവേലിയേയും, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫിയെയുമാണ് കരുതൽ തടങ്കലിലാക്കിയത്. ഡിവൈഎസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തലുള്ള പൊലീസ് സംഘമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.

Story Highlights : Youth congress leaders under police custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here