Advertisement

അല്‍ഷിമേഴ്‌സ് രോഗിയോട് ഹോം നേഴ്‌സിന്റെ ക്രൂരത; നഗ്നനാക്കി മര്‍ദിച്ച് നിലത്തിട്ട് വലിച്ചിഴച്ചു; ദൃശ്യങ്ങളും പുറത്ത്

5 days ago
Google News 3 minutes Read
home nurse attacked patient in pathanamthitta

പത്തനംതിട്ട തട്ടയില്‍ 59 കാരനായ അല്‍ഷിമേഴ്‌സ് രോഗിക്ക് ഹോം നേഴ്‌സിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനമേറ്റ ശശിധരന്‍പിള്ള ഗുരുതരാവസ്ഥയില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോം നേഴ്‌സ് വിഷ്ണുവിനെതിരെ കൊടുമണ്‍ പോലീസില്‍ കുടുംബം പരാതി നല്‍കി. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. (home nurse attacked patient in pathanamthitta)

59 വസയുകാരന്‍ ശശിധരന്‍പിള്ള സമാനതകളില്ലാത്ത ക്രൂരതയാണ് ഹോം നേഴ്‌സ് വിഷ്ണുവില്‍ നിന്ന് നേരിട്ടത്. നഗ്‌നനാക്കി മര്‍ദ്ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചു. ഇക്കഴിഞ്ഞ 22 ആം തീയതി ശശിധരന്‍പിള്ളയ്ക്ക് വീണു പരിക്കേപറ്റിയെന്ന വിവരം തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്‌സ് അറിയിച്ചത്.ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

Read Also: ‘ആദിലിന് 2018 ന് ശേഷം വീടുമായി ബന്ധമില്ല, പരീക്ഷ എഴുതാൻ വീട്ടിൽ നിന്നും പോയതാണ്’: കശ്മീർ ഭീകരവാദി ആദിൽ ഹുസൈന്റെ മാതാവ് 24 നോട്

ബിഎസ്എഫില്‍ നിന്ന് വി.ആര്‍.എസ്. എടുത്ത തട്ട പറപ്പെട്ടി സ്വദേശി ശശിധരന്‍പിള്ള അള്‍ഷിമേഴ്‌സ് രോഗ ബാധിതനാണ്. ഒന്നര മാസം മുന്‍പാണ് ഏജന്‍സി വഴി വിഷ്ണുവിനെ ഹോം നഴ്‌സായി ജോലിക്ക് നിര്‍ത്തിയത്. ഹോംനേഴ്‌സ് വിഷ്ണുവിനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. വിഷ്ണുവിനായുള്ള അന്വേഷണം ആരംഭിച്ചതായി കൊടുമണ്‍ പോലീസ് അറിയിച്ചു.

Story Highlights : home nurse attacked patient in pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here