Advertisement

തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം; നല്ല രീതിയിൽ പൂരം നടക്കുമെന്നും ഉറപ്പ്

April 26, 2025
Google News 1 minute Read

തൃശൂർ പൂരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം. പൂരം കാണാൻ എത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നല്ല രീതിയിൽ പൂരം നടക്കുമെന്നും ഉറപ്പ് ലഭിച്ചുവെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് ഡോ. സുന്ദർ മേനോൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്.സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇവിടെയെത്തിയത്. മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഭാരവാഹികൾ തൃശ്ശൂർ പൂരത്തിൻ്റെ ബ്രോഷർ കൈമാറി. നല്ല രീതിയിൽ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ദേവസ്വം പ്രസിഡൻ്റ് ഡോ. സുന്ദർ മേനോൻ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിച്ചു.

Story Highlights : Thiruvambadi Devasom Invited pinarayi vijayan for pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here