BSF ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ; ഫ്ലാഗ് മീറ്റിങ്ങിലും തീരുമാനം ഉണ്ടായില്ല

പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുതരാതെ പാക്കിസ്ഥാൻ. ജവാൻ പാകിസ്താന്റെ പിടിയിൽ ആയിട്ട് നാലാം ദിവസമാണ്. എന്നാൽ സൈനികന കൈമാറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. വെള്ളിയാഴ്ച ബിഎസ്എഫും പാകിസ്ഥാൻ റേഞ്ചേഴ്‌സും തമ്മിൽ നടന്ന ഫ്ലാഗ് മീറ്റിങ്ങിലും തീരുമാനം ഉണ്ടായില്ല.
ഇതുവരെ മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകളാണ് ബിഎസ്എഫും പാക് റേഞ്ചേഴ്സും നടത്തിയത്. ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമായ പൂർണം കുമാർ ഷാ ആണ് പാക് കസ്റ്റഡിയിർ തുടരുന്ന ബിഎസ്എഫ് ജവാൻ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്ന ജവാനെയാണ് കസ്റ്റഡിയിൽ എടുത്തത്.
ജവാനെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്. ജവാനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ റേഞ്ചേഴ്‌സുമായി മറ്റൊരു ഫീൽഡ് കമാൻഡർ തല ഫ്ലാഗ് മീറ്റിംഗ് ബിഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്.
Story Highlights : BSF jawan continues in Pakistan Rangers custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here