Advertisement

കൊച്ചിയിൽ നവജാതശിശുവിനെ കൈമാറി; ആശാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

April 27, 2025
Google News 1 minute Read
kochi

കൊച്ചിയിൽ തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കൈമാറിയവർക്കെതിരെ കേസ്. മുരിയമംഗലം സ്വദേശിയായ യുവതി പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശികൾക്ക് കൈമാറിയത്.

ആശാ പ്രവർത്തക വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്തു എന്ന ആശാ പ്രവർത്തകയുടെ പരാതിയിന്മേൽ ഹിൽപാലസ് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ അമ്മയെ വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൈമാറിയ വിവരങ്ങൾ പുറത്തുവന്നത്. കോയമ്പത്തൂർ സ്വദേശികളോട് കുഞ്ഞിനെ അടുത്ത ദിവസം തന്നെ കൊച്ചിയിലെത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിനെ പണം വാങ്ങി കൈമാറിയതാണോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.

Story Highlights : Newborn baby handed over in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here