Advertisement

മലയാളസിനിമയ്ക്ക് അഭിമാനമായ ‘പിറവി’; ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങളിലും നിറഞ്ഞ ഷാജി എൻ കരുൺ

2 days ago
Google News 3 minutes Read

ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാളസിനിമയെ ഉയർത്തിപ്പിടിച്ച ഫിലിം മേക്കറാണ് ഷാജി എൻ കരുൺ. മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഛായ​ഗ്രഹകനാണ് ഷാജി എൻ കരുൺ. ഷാജി എൻ കരുണിന്റെ കരസ്പർശമുള്ള സിനിമകൾ ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമാകുന്ന മാജിക്. ‘പിറവി’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഷാജി എൻ കരുൺ ശ്രദ്ധ നേടി.

ഛായാഗ്രാഹകനായി മലയാള സിനിമയിൽ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചാണ് ഷാജി എൻ‌ കരുൺ വിട വാങ്ങുന്നത്. പിറവിയിലൂടെ ആദ്യമായി സംവിധായകന്റെ റോളിലെത്തിയ ഷാജി നിരാശപ്പെടുത്തിയില്ല. പിറവി എന്ന ചിത്രം എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്‌കാരങ്ങൾ നേടുകയുംചെയ്തു. പിറവിയിലും നിന്നില്ല 1999 ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം മലയാള സിനിമയെ വാനോളം ഉയർത്തി. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു വാനപ്രസ്ഥത്തിലെ കുഞ്ഞികുട്ടൻ എന്ന കഥാപാത്രം. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്. കൂടാതെ കാനിൽ ഔദ്യോഗികവിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശംചെയ്യപ്പെട്ട ‘സ്വം’ എന്ന ചിത്രത്തിലൂടെയാണ് ഷാജി എൻ കരുൺ വീണ്ടും ശ്രദ്ധ നേടി. അദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ‘സ്വം’ കാൻ ഫെസ്റ്റിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെക്കപ്പെട്ട ഏക മലയാള സിനിമയായിരുന്നു. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂർവം സംവിധായകരിലൊരാളായി ഷാജി മാറി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ.

മമ്മൂട്ടിയെ നായകനാക്കി 2009ൽ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിരുന്നു. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കാഞ്ചന സീത, എസ്തപ്പാൻ, ഒന്നുമുതൽ പൂജ്യം വരെ സിനിമകൾക്ക് മികച്ച ഛായഗ്രഹണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും ഷാജി എൻ കരുണിനെ തേടിയെത്തി.

ദിവസങ്ങൾക്ക് മുൻപ് സിനിമമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേൽ അവാർഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എൻ കരുണിന്റെ അവസാന പൊതുപരിപാടി. ഇത്തരത്തിൽ ചലച്ചിത്ര മേളകളിലും പുരസ്കാര വേദികളിലും നിറഞ്ഞ കലാമൂല്യമുള്ള ഒരു പിടി സൃഷ്ടികൾ നൽകിയാണ് അദേഹം മടങ്ങുന്നത്.

1998-ൽ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു. ഐ.എഫ്.എഫ്.കെയിൽ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ്. നിലവിൽ‌ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനാണ്.

Story Highlights : Shaji N. Karun who has upheld Malayalam cinema in international levels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here