ഡ്രോൺ വഴി ആയുധ – മയക്കുമരുന്ന് കടത്ത്: പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം ഏർപ്പെടുത്തും

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് തടയാൻ പഞ്ചാബ് സർക്കാർ. പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കും. പഞ്ചാബ് സർക്കാരിന്റേത് ആണ് നടപടി. ഡ്രോൺ വഴിയുള്ള ആയുധ – മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.
“ഇന്ത്യ-പാക് അതിർത്തിയിൽ ഞങ്ങൾ ആന്റി-ഡ്രോൺ സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, ഞങ്ങളുടെ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറോടെ പഞ്ചാബ് അതിർത്തി സുരക്ഷാ സേനയുമായി ഏകോപിപ്പിച്ച് പ്രതിരോധത്തിന്റെ രണ്ടാം നിരയിൽ ആന്റി-ഡ്രോൺ സിസ്റ്റം സ്ഥാപിക്കും,” അദ്ദേഹം പറഞ്ഞു.
അതിർത്തിക്കപ്പുറത്തുനിന്നുള്ള മയക്കുമരുന്ന്, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുടെ കള്ളക്കടത്ത് തടയാൻ ആന്റി ഡ്രോൺ സാങ്കേതികവിദ്യയുടെ സഹായകമാകും. 5,500 ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും യാദവ് പറഞ്ഞു.
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഡിജിപി പറഞ്ഞു, മാർച്ച് 1 മുതൽ എൻഡിപിഎസ് ആക്ട് പ്രകാരം ആകെ 4,659 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 7,414 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
297 കിലോ ഹെറോയിൻ, 10,000 കിലോ പോപ്പി ഹസ്ക്, 153 കിലോ കറുപ്പ്, 95 കിലോ കഞ്ചാവ്, 21.77 ലക്ഷം ഗുളികകൾ, 8 കോടി രൂപ പണമായി പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 755 മയക്കുമരുന്ന് ഹോട്ട്‌സ്‌പോട്ടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് യാദവ് പറഞ്ഞു.
Story Highlights : punjab to deploy anti drone system by october
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here