Advertisement

ഈ വലയം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

14 hours ago
Google News 2 minutes Read


ശാലു റഹീം,ആഷ്‌ലി ഉഷ,രഞ്ജി പണിക്കർ,നന്ദു,മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന “ഈ വലയം “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


അക്ഷയ് പ്രശാന്ത്,മാധവ് ഇളയിടം,ജെ പി,അനീസ് ഏബ്രഹാം,കിഷോർ, പീതാംബരൻ, കുമാർ, വിനോദ് തോമസ് മാധവ്,സാന്ദ്ര നായർ,ഗീത മാത്തൻ,സിന്ദ്ര , ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു നടിനടന്മാർ. ജി.ഡി.എസ്.എൻ എന്റർടൈൻമെന്റസിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ നിർമ്മിക്കുന്ന “ഈ വലയം “എന്ന ഫാമിലി ഡ്രാമ ചിത്രത്തിൽ യുവ തലമുറയുടെ മൊബൈൽ അഡിക്ഷന്റെ കഥ പറയുന്നു.


ശ്രീജിത്ത് മോഹൻദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കമലാനന്ദൻ നിർവഹിക്കുന്നു.റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ,മഞ്ജരി,ലതിക,സംഗീത,ദുർഗ്ഗ വിശ്വനാഥ്, വിനോദ് ഉദയാനപുരം എന്നിവരാണ് ഗായകർ.


എഡിറ്റർ-ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,കല-വിനോദ് ജോർജ്ജ്,മേക്കപ്പ്-ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം-ഷിബു തങ്കപ്പള്ളി,പരസ്യകല-ആട്രോ കാർപസ്, അസോസിയേറ്റ് ഡയറക്ടർ-ജയരാജൻ അമ്പാടി, ശ്രീജിത്ത് മോഹൻദാസ്, പ്രൊജക്ട് കോ ഓർഡിനേറ്റർ-ഷിഹാബ് അലി. മെയ് മുപ്പതിന് “ഈ വലയം ” പ്രദർശനത്തിനെത്തുന്നു. പി ആർ ഒ-എ എസ് ദിനേശ്.

Story Highlights :‘ee valayam’ first look poster is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here