Advertisement

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവടങ്ങളിൽ അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി, എല്ലാ വിമാനത്താവളങ്ങളും അടച്ചു

5 hours ago
Google News 1 minute Read

പഞ്ചാബ് , ഹരിയാന,രാജസ്ഥാൻ എന്നിവടങ്ങളിൽ അതീവ ജാഗ്രത. സ്കൂളുകൾക്ക് അവധി നൽകി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളിലേക്ക് പുതുതായി ആരെയും പ്രവേശിപ്പിക്കില്ല. രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദ്ദേശം നൽകി.

എല്ലാ വിമാനത്താവളങ്ങളിലെയും എല്ലാ യാത്രക്കാരും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് വിധേയരാകും. ടെർമിനൽ കെട്ടിടങ്ങളിലേക്കുള്ള സന്ദർശക പ്രവേശനം നിരോധിച്ചു.എയർ മാർഷലുകളെ നിയോഗികും.

അമൃത്സർ, പത്താൻകോട്ട്, ബാർമർ, മാതാ വൈഷ്ണോദേവി എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട്. ശ്രീനഗര്‍, ജമ്മു, ഉദംപൂർ, ഫിറോസ്പൂർ, പത്താൻകോട്ട്, ബാർമർ, ജയ്സാൽമീർ, അമൃത്സർ എന്നിവയുൾപ്പെടെ സ്ഥലങ്ങളിലും ബ്ലാക്ക് ഔട്ട്.

അതേസമയം അതിർത്തിയിൽ പാകിസ്താന്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്.

Story Highlights : Blackout alert in punjab haryana rajastan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here