Advertisement

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

16 hours ago
2 minutes Read
Baloch Liberation Army to India

പാകിസ്താന് എതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്താനെ നേരിട്ടോളാമെന്നാണ് ബിഎല്‍എയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാകിസ്താന്റെ ഉറപ്പുകള്‍ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്നും ബലൂച് ലിബറേഷന്‍ ആര്‍മി പറഞ്ഞു. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷ സാഹചര്യം പരമാവധി ഉപയോഗിച്ച് പാകിസ്താന്‍ ആര്‍മിക്ക് നേരെ നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ ആഴച ബിഎല്‍എ നടത്തിയത്. (Baloch Liberation Army to India)

പാകിസ്താനെ ഇന്ത്യ വിശ്വസിക്കരുതെന്ന് ബിഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നു. സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ ഇവയെക്കുറിച്ചെല്ലാം പാകിസ്താന്‍ പറയുന്നത് വിശ്വസിക്കരുത്. അതെല്ലാം യുദ്ധതന്ത്രങ്ങളും വഞ്ചനയും താത്ക്കാലികമായ ഒഴിഞ്ഞുമാറലുമാണെന്നും ബിഎല്‍എ പ്രസ്താവിച്ചു.

Read Also: ‘സുധാകരേട്ടന് നന്ദി പറയുന്നു; ആത്മവിശ്വാസം തിരികെ കൊണ്ടുവന്നു; സണ്ണി ജോസഫ് പക്വതയാർന്ന നേതാവ്’; വി ‍ഡി സതീശൻ

പാകിസ്താന്‍ ആര്‍മി സൈറ്റുകളും ഇന്റലിജന്‍സ് കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യം വച്ച് തങ്ങള്‍ 71 ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 51 പ്രദേശങ്ങളും ബലൂചിസ്ഥാനിലാണെന്നുമാണ് ബിഎല്‍എയുടെ അവകാശവാദം. ഒരു വിഘടനവാദി സംഘടനയാണെന്ന വാദം പൂര്‍ണമായി തള്ളുന്ന ബിഎല്‍എ തങ്ങള്‍ ബലൂചിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടിയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ബിഎല്‍എ ഒരു വിദേശരാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ലെന്നും നിശബ്ദ കാഴചക്കാരല്ലെന്നുമാണ് അവര്‍ വാദിക്കുന്നത്.

Story Highlights : Baloch Liberation Army to India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top