Advertisement

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി

17 hours ago
Google News 7 minutes Read

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപുർ വ്യോമതാവളം. വ്യോമസേന അ​ഗംങ്ങളെ മോദി നേരിട്ടെത്തി അഭിനന്ദിച്ചു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.

“ഇന്ന് രാവിലെ, ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്യുകയും സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

Read Also: ‘ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം’; കെ.സി.വേണുഗോപാൽ

കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ആരംഭിച്ച വിജയകരമായ “ഓപ്പറേഷൻ സിന്ദൂർ” നെ തുടർന്ന് രാജ്യത്തിന്റെ സൈന്യത്തെ പ്രശംസിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി വ്യോമസേനാ സ്റ്റേഷനിലേക്കുള്ള സന്ദർശനം. അതേസമയം ഷോപ്പിയാനിൽ‌ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടരുകയാണ്. നാല് ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.

Story Highlights : PM Narendra Modi Visits Adampur Airbase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here