കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച സംഭവം; പ്രതി പിടിയില്‍

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച പ്രതി പിടിയില്‍. മങ്ങാട് സ്വദേശി നിഖിലേഷാണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത് .
കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘംമുക്കില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാത്രി 7.30ഓടെ കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. കട അടച്ചെന്നും പൊറോട്ട ഇല്ലെന്നും കടയുടമ അമല്‍ കുമാര്‍ പറഞ്ഞു. ഇതോടെ ഭീഷണിയായി. കടയുടമയെ അടിച്ച ശേഷം
ബൈക്കില്‍ കയറി പോയ യുവാവ് ഏറെ നേരത്തിന് ശേഷം സുഹൃത്തുമായി മടങ്ങിയെത്തി കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കടയുടമയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.
അക്രമം നടത്തുന്നതിനിടെ പൊലീസ് ജീപ്പ് വരുന്നതകണ്ട പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ അമലിനെ കടയിലെ തൊഴിലാളികളാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights : Suspect arrested for smashing shopkeeper for not giving him porotta in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here