Advertisement

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി; കെ.യു ജനീഷ് എംഎൽഎക്ക് പിന്തുണയുമായി സിപിഐഎം

May 14, 2025
Google News 2 minutes Read

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിക്ക് പിന്നാലെ ജനീഷ് കുമാർ എംഎൽഎക്ക് പിന്തുണയുമായി സിപിഐഎം. വെള്ളിയാഴ്ച കോന്നിഡിഎഫ്ഒ ഓഫീസിലേക്ക് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തും.

കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചു എന്നാണ് വനംവകുപ്പ് ഉന്നയിച്ചിരിക്കുന്ന ആരോപണം. എന്നാൽ, വനംവകുപ്പിന്റെ നിയമവിരുദ്ധ ഇടപെടലുകൾ ചോദ്യം ചെയ്തതാണെന്ന് എംഎൽഎ വിശദീകരിക്കുന്നത്. സംഭവം ഗുരുതരമായതിന്റെ പശ്ചാത്തലത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ ദക്ഷിണമേഖല സിസിഎഫിനോട് റിപ്പോർട്ട് തേടി.

സംഭവം ചർച്ചയായതിന് പിന്നാലെ ‘തലപോയാലും ജനങ്ങൾക്കൊപ്പം’ എന്ന് എംഎൽഎ സമൂഹ മാധ്യമത്തിൽ കുറിച്ചു. കസ്റ്റഡിയിലെടുത്ത ആളെ പ്രതിചേർത്തിയിരുന്നില്ലെന്നും മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയപ്പോൾ എംഎൽഎ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നുമാണ് വനം വകുപ്പ് ആരോപണം. എംഎൽഎക്കെതിരെ വനം മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ.

Read Also: കോന്നിയില്‍ കാട്ടാന ചെരിഞ്ഞ സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്

Story Highlights : CPI(M) support to K. U. Jenish Kumar MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here