Advertisement

ദോഹയില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകള്‍ക്കും രണ്ടു ദിവസത്തേക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രാലയം

May 14, 2025
Google News 3 minutes Read
doha temporary ban on sea travel in Doha for two days

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെയാണ് നിരോധനം. (qatar temporary ban on sea travel in Doha for two days)

മല്‍സ്യബന്ധന ബോട്ടുകള്‍,വിനോദ യാത്രാ ബോട്ടുകള്‍,വാട്ടര്‍ സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍, വിനോദ സഞ്ചാര കപ്പലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജലയാത്രകള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ നിരോധനം ബാധകമായിരിക്കും.ജലയാത്രയുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും നിര്‍ത്തിവെക്കാന്‍ വ്യക്തികളോടും കപ്പല്‍-ബോട്ട് ഉടമകളോടും കമ്പനികളോടും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights : doha temporary ban on sea travel in Doha for two days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here