‘കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ട്, കോൺഗ്രസിന്റെ അഭിപ്രായം കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം’; ജോൺ ബ്രിട്ടാസ്

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ്. സർക്കാർ നയതന്ത്ര നീക്കവുമായി സഹകരിക്കും.പ്രധാനമന്ത്രി ഇതുവരെ സർവ്വകക്ഷി യോഗം വിളിച്ചിട്ടില്ല.
പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചിട്ടില്ല. കോൺഗ്രസിൻറെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയില്ല. കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ട്. കോൺഗ്രസിന്റെ അഭിപ്രായം കേൾക്കാൻ സർക്കാർ തയ്യാറാകണം.
പാർട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മ. ഓരോ പാർട്ടിയുടെയും പ്രതിനിധികൾ ആരാണെന്ന് പാർട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിയതെന്നും ബ്രിട്ടാസ് വിമർശിച്ചു.
അതേസമയം കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
Story Highlights : John brittas mp on foreign delegation to explain operation sindhoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here