Advertisement

ഇടക്കൊച്ചി ക്രിക്കറ്റ് ടർഫിൽ കൂട്ടയടി; കളിക്കുശേഷം മുപ്പതോളം വരുന്ന സംഘം അഞ്ച് പേരെ ആക്രമിച്ചു

May 19, 2025
Google News 1 minute Read

ഇടകൊച്ചി ക്രിക്കറ്റ് ടർഫിൽ കളിക്കുശേഷം കൂട്ടയടി. മുപ്പതോളം വരുന്ന സംഘം അഞ്ച് പേരെയാണ് ആക്രമിച്ചത്. മട്ടാഞ്ചേരിയിൽ നിന്നുള്ള കളിക്കാർക്കാണ് പരുക്കേറ്റത്. നേരത്തെ മട്ടാഞ്ചേരിയിൽ നിന്നുള്ള കളിക്കാരുമായി തർക്കം നിലനിന്നിരുന്നു.

മുമ്പത്തെ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് സംഘം ഓടിച്ചിട്ട് മർദിച്ചത്. ഇതിന്റെ പേരിലാണ് മറ്റൊരു ടീമിലെ അംഗങ്ങളെ ഒരു സംഘം ആളുകൾ ബാറ്റ് കൊണ്ട് മർദ്ദിച്ചത്. അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. തലയ്ക്ക് പൊട്ടൽ ഏറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights : Fight in cricket turf kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here