Advertisement

റെഡ് ക്രോസ് കേരളഘടകം വൈസ് പ്രസിഡന്റായി ആർഎസ്എസ് നേതാവ് എ.ജയകുമാർ; നാമനിർദേശം ചെയ്ത് ഗവർണർ

12 hours ago
2 minutes Read

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റായാ ആർഎസ്എസ് നേതാവ് എ ജയകുമാറിനെ നിയമിച്ച് ഗവർണർ. ആദ്യമായാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഗവർണർ ഒരാളെ നാമനിർദ്ദേശം ചെയ്യുന്നത്. ഗവർണർ നിർദ്ദേശിച്ച ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റുമെന്നും സ്ഥാനമേറ്റെടുത്ത ശേഷം എ ജയകുമാർ 24 നോട് പറഞ്ഞു.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകം വൈസ് പ്രസിഡന്റായി ഒന്നര മാസം മുൻപാണ് ആർഎസ്എസ് നേതാവ് എ ജയകുമാറിനെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നത്. ഇന്ന് തിരുവനന്തപുരം റെഡ് ക്രോസ് ആസ്ഥാനത്തെത്തി എ ജയകുമാർ ചുമതല ഏറ്റെടുത്തു.

മുൻപും ഒരാളെ വൈസ് പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ ഗവർണർക്ക് അധികാരം ഉണ്ടായിരുന്നെങ്കിലും ഇതുവരെ മുൻ ഗവർണർമാർ അത് ഉപയോഗിച്ചിരുന്നില്ല.ആർഎസ്എസിന്റെ പുതിയ രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായിക്കൂടി നിയമന ശിപാർശ വിലയിരുത്തപ്പെടുന്നുണ്ട്.

Story Highlights : A Jayakumar appointed Vice President of Red Cross Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top