സിറിയയ്‌ക്ക് കൈകൊടുത്ത് യൂറോപ്യൻ യൂണിയൻ; സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ചു

സിറിയയുടെ മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ. സിറിയയുടെ പുനർ നിർമ്മാണത്തിനും സമാധാനം തിരികെ കൊണ്ട് വരാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണനൽകുന്നതായി ഇ യു വിദേശ കാര്യമേധാവി കാജ കല്ലാസ് അറിയിച്ചു.
14 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധങ്ങൾ പിൻവലിക്കാൻ ഉത്തരവിടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച
പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ നയമാറ്റമെന്നാണ് സൂചന.
കഴിഞ്ഞ 14 വർഷമായി യൂറോപ്യൻ യൂണിയൻ സിറിയക്കാർക്കൊപ്പം നിലകൊണ്ടിട്ടുണ്ടുണ്ടെന്നും അത് തുടരുമെന്നും കല്ലാസ് വ്യക്തമാക്കി. സമാധാനപരമായ സിറിയ കെട്ടിപ്പടുക്കുന്നതിന് സിറിയൻ ജനതയെ സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : EU lifts economic sanctions on Syria, following US move last week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here