കാറ്റും മഴയും വരുന്നത് പേടിച്ച് വിറച്ച് കൊച്ചുകൂരയില്‍ രോഗിയായ അമ്മയും മക്കളും; ദളിത് കുടുംബത്തോട് സര്‍ക്കാരുകള്‍ക്കും അവഗണന; 15 വര്‍ഷമായി തുടരുന്ന നരകയാതന

തലസ്ഥാനത്ത് ദളിത് കുടുംബത്തോട് കൊടിയ അവഗണന. ഏത് നിമിഷവും നിലപൊത്താന്‍ സാധ്യതയുള്ള വീട്ടില്‍ രോഗിയായ സ്ത്രീകളും മക്കളും താമസിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ഈ നിര്‍ധന കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍പ്പിട പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയില്ല. മടവൂര്‍ പുലിയൂര്‍ക്കോണത്ത് നാലംഗ കുടുംബത്തിനാണ് ദുരവസ്ഥ. (dalit family lives in broken house thiruvananthapuram)
വീടെന്ന് പോലും വിളിക്കാനാകാത്ത ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരയിലാണ് ലതികയും മക്കളും താമസിക്കുന്നത്. ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാത്ത ലതികയ്ക്ക് ജോലിക്ക് പോകാനാകാത്തതിനാല്‍ കൊടിയ ദാരിദ്ര്യത്തിലാണ് കുടുംബം. അതിനുപുറമേ ശക്തമായൊരു കാറ്റും മഴയും വന്നാല്‍പ്പോലും കൂര ഇടിഞ്ഞുവീഴുമെന്ന് ഇവര്‍ക്ക് ഭയവുമുണ്ട്. ഒരു മഴ വന്നാല്‍ രണ്ട് കുഞ്ഞുങ്ങളുടേയും പുസ്തകങ്ങളാകെ നനയും. പഠിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. ചോര്‍ച്ചയുള്ള കൂരയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുഖത്തും ശരീരത്തിലുമെല്ലാം മഴവെള്ളം വീണ് ഇവര്‍ക്ക് ഇടക്കിടെ ഞെട്ടിയുണരേണ്ടി വരും.
Read Also: അനിരുദ്ധിന്റെ മനം മയക്കുന്ന സംഗീതം ; കിങ്‌ഡത്തിലെ ഗാനം പുറത്ത്
വേടര്‍ സമുദായത്തില്‍പ്പെട്ട ലതികയുടെ ദുരവസ്ഥ കണ്ടിട്ടും ജനപ്രതിനിധികള്‍ പോലും ഇടപെട്ടില്ലെന്നാണ് പരാതി. ആരെങ്കിലും ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ ധരിച്ചൊക്കെയാണ് തങ്ങള്‍ പുറത്തുപോകുന്നതെന്ന് കുട്ടികള്‍ പറയുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ആ കൊച്ചുവീട്ടില്‍ തങ്ങള്‍ പ്രയാസപ്പെടുകയാണെന്നും മക്കള്‍ക്ക് നേരെയിരുന്ന് പഠിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ തന്റെ മനസ് നോവിക്കുന്നുണ്ടെന്നും ലതിക പറഞ്ഞു. തനിക്ക് വൃത്തിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവര്‍ മാറ്റിനിര്‍ത്താറുണ്ടെന്നും ഇത് തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : dalit family lives in broken house thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here