Advertisement

‘കന്നഡ നടിമാര്‍ ഇല്ലാഞ്ഞിട്ടാണോ?’; തമന്നയെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയതിനെതിരെ വിമര്‍ശനം; കര്‍ണാടക സര്‍ക്കാരിന്റെ കരാര്‍ 6.2 കോടി രൂപയ്ക്ക്

12 hours ago
3 minutes Read
Karnataka Faces Flak As Tamannaah Bhatia Chosen To Promote Mysore Sandal Soap

തമന്നയെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി കന്നഡ സംഘടനകള്‍. കന്നഡ നടിമാരെ അംബാസിഡറാക്കാതെ തമന്നയെ കൊണ്ടുവന്നതിലാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ പോസ്റ്റുകള്‍ വ്യാപകമാകുകയാണ്. 6.2 കോടി രൂപയ്ക്കാണ് തമന്നയുമായി കര്‍ണാടക സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചത്. (Karnataka Faces Flak As Tamannaah Bhatia Chosen To Promote Mysore Sandal Soap)

കന്നഡ നടിമാരെയോ നടന്മാരെയോ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആക്കാത്തത് എന്താണെന്ന ചോദ്യമാണ് കന്നഡ സംഘടനകള്‍ ഉന്നയിക്കുന്നത്. കര്‍ണാടകയ്ക്ക് പുറത്തെ മാര്‍ക്കറ്റുകളും ലക്ഷ്യമിട്ടാണ് നടപടിയെന്ന് വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീല്‍ മറുപടി നല്‍കിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. 2028-ഓടെ 5000 കോടി രൂപ എങ്കിലും വാര്‍ഷിക വിറ്റ് വരവ് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി അറിയിച്ചു. തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയത് സമൂഹ മാധ്യമങ്ങളിലെ റീച്ച് അടക്കം പരിഗണിച്ച് ഡയരക്ടര്‍ ബോര്‍ഡ് സ്വതന്ത്രമായി എടുത്ത തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി.

Read Also: കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍

കന്നഡ നടി അഷിക രംഗനാഥനെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കഴിവും പ്രശസ്തിയുമുള്ള നിരവധി താരങ്ങള്‍ സംസ്ഥാനത്തുള്ളപ്പോള്‍ ഹിന്ദി നടിമാരെ എന്തിന് കൊണ്ടുവരണമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം. രശ്മിക മന്ദാന, പൂജ ഹെഗ്‌ഡെ, തമന്ന മുതലായവരുള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്നാണ് ഡയറക്ടര്‍ ബോര്‍ഡ് തമന്നയെ തെരഞ്ഞെടുത്തത്.

Story Highlights : Karnataka Faces Flak As Tamannaah Bhatia Chosen To Promote Mysore Sandal Soap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top