Advertisement

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥന്‍ എത്തിയത് മദ്യപിച്ച്; ബ്രെത്ത് അനലൈസറില്‍ സ്വയം ഊതിക്കാണിക്കാന്‍ പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറി; പിന്നാലെ നടപടി

15 hours ago
3 minutes Read
officer arrived drunk for an alcohol test among KSRTC employees

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു. (officer arrived drunk for an alcohol test among KSRTC employees)

കഴിഞ്ഞ മെയ് 2നാണ് യൂണിറ്റ് ഇന്‍സ്‌പെക്ടറായ എം എസ് മനോജ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് മനോജ് മദ്യപിച്ചെത്തിയത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന നടത്തിയപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചില സംശയങ്ങള്‍ തോന്നി.

Read Also: ലതികയ്ക്കും കുട്ടികള്‍ക്കും ട്വന്റിഫോറിന്റെ കൈത്താങ്ങ്; നിലംപൊത്താറായ വീട്ടില്‍ ഇനി ദളിത് കുടുംബത്തിന് ഭയന്ന് കഴിയേണ്ട; 24 വീടുവച്ച് നല്‍കും

പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രെത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. പിന്നീട് സമ്മര്‍ദം ഏറിയതോടെ ഇയാള്‍ പിന്‍വാതിലിലൂടെ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് എം എസ് മനോജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നീട് സിഎംഡി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഡ്യൂട്ടി പാസും ഐഡി കാര്‍ഡും വാങ്ങിവയ്ക്കുകയും ചെയ്തു.

Story Highlights : officer arrived drunk for an alcohol test among KSRTC employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top