മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം

മത്സ്യബന്ധനം നിലച്ച സാഹചര്യത്തിൽ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം.സംയുക്ത സമര സമിതിയാണ് ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി താങ്ങുവല വള്ളങ്ങൾ പ്രവർത്തിക്കുന്നില്ല. ഏകദേശം ഒരുലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഇല്ല ഈ സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് എന്ന ആവശ്യം.
Read Also: കേരളത്തിൽ കാലവർഷം എത്തി; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
70 തിൽപരം ആളുകളുടെ ജീവൻപൊലിഞ്ഞിട്ടും മുതാലപ്പൊഴിയിലെ വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ മാറിവന്ന 2 സർക്കാരിനും കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. ചന്ദ്രഗിരി ഡ്രജർ കൃത്യമായി പ്രവർത്തിക്കുന്നു എന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് മുതലപ്പൊഴി സമരസമിതി. ഡ്രജർ മുതലപ്പൊഴിയിൽ എത്തിയിട്ട് ഏകദേശം 30 ദിവസമായി എന്നിട്ടും ആകെ പ്രവർത്തിച്ചത് 20 മണിക്കൂർ മാത്രമാണ്. അത്രയും മണിക്കൂർ പ്രവർത്തിച്ചിട്ട് ക്യുബിക്ക് കണക്കിന് മണൽ പോയെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ 16 മണിക്കൂർ പ്രവർത്തിച്ചിട്ട് വെറും വെള്ളം മാത്രമാണ് പുറത്തേക്ക് പോയത്.കേരളയാത്രയ്ക്ക് വന്ന സമയത്ത് മാത്രമാണ് മന്ത്രി ഇവിടെ എത്തിയതെന്നും പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമല്ലെന്നും സമര സമിതി കൂട്ടിച്ചേർത്തു. ഈ മാസം 30ഓടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കളക്ടർ ഉറപ്പ് നൽകിയത്. 30ന് ശേഷം സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
Story Highlights : Demand for special package for fishermen in Muthalappozhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here