Advertisement

ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷം; പിറന്നാൾ മധുരം നല്‍കി ചെറുമകന്‍

12 hours ago
2 minutes Read

മുഖ്യമന്ത്രിയുടെ പിറന്നാൾ പ്രമാണിച്ച് ക്ലിഫ് ഹൗസിൽ ആഘോഷം. കേക്ക് മുറിച്ചാണ് ആഘോഷം ഒരുക്കിയത്. ചെറുമകൻ ഇഷാൻ മുഖ്യമന്ത്രിക്ക് മധുരം നൽകി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേരാൻ ക്ലിഫ് ഹൗസിലെത്തി. രാവിലെ 10 മണിയോടെയാണ് ഗവർണർ ക്ലിഫ് ഹൗസിലെത്തിയത്. 15 മിനിറ്റോളം അദ്ദേഹം മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ചിലവഴിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമലഹാസൻ തുടങ്ങിയവരും പിണറായിക്ക് ആശംസകൾ നേർന്നു.

കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായിയെന്ന് കമൽഹാസൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ’80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.

ഇന്നലെയാണ് രണ്ടാം പിണറായി സ‍‌‍ർക്കാരിന്റെ നാലാം വാ‍‌ർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയൻ നാളെ ഒൻപത് വർഷം പൂർത്തിയാക്കുകയാണ്.

Story Highlights : Pinarayi Vijayan Birthday Celebration cliff house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top