“കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു” ജ്യോതികയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിമ്രാൻ

അടുത്തിടെ ഒരു പുരസ്കാരവേദിയിൽ വെച്ച് താൻ ഉന്നയിച്ച ആരോപണം നടി ജ്യോതികയ്‌ക്കെതിരെ തന്നെയെന്ന് ഭാഗീകമായി സമ്മതിച്ച് സിമ്രാൻ. അടുത്തിടെ ഒരു സഹ പ്രവർത്തക തന്നോട് പറഞ്ഞ വാക്കുകൾ വേദനിപ്പിച്ചു എന്ന് പറഞ് നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് വിശദീകരണം നൽകുകയായിരുന്നു സിമ്രാൻ.
അന്തകൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായി പുരസ്കാരമേറ്റുവാങ്ങിയ സിമ്രാൻ, അടുത്തിടെ താൻ ഒരു സഹപ്രവർത്തകയുടെ ചിത്രം കണ്ടപ്പോൾ അഭിനന്ദനമെന്നപോലെ അവർക്ക് മെസേജയച്ചു, അങ്ങനെയൊരു കഥാപാത്രത്തിൽ താങ്കളെ പ്രതീക്ഷിച്ചതേയില്ലയെന്ന്. അപ്പോൾ അവർ മറുപടിയായി ‘ആന്റി റോൾ ചെയ്യുന്നതിലും ഭേദമാണ് ഇത്’ എന്നാണ് മറുപടി പറഞ്ഞതെന്നും അത് തന്നെ വളരെയധികം വേദനിപ്പിച്ചു എന്നുമായിരുന്നു സിമ്രാൻ അന്ന് പറഞ്ഞത്.

പ്രസ്താവനയിൽ സിമ്രാൻ ഇടക്ക് ‘ഡബ്ബ റോൾ’ എന്ന വാക്ക് ഉപയോഗിച്ചതിനാൽ ഡബ്ബ കാർട്ടൽ എന്ന വെബ് സീരീസിൽ അഭിനയിച്ച സിമ്രാന്റെ സമകാലീനകൂടിയായ ജ്യോതികയാവാം എന്ന് അനുമാനിച്ച് ആരാധകർ വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കി. ചർച്ചകളെ ഉദ്ധരിച്ച് അത് ജ്യോതിക തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് സിമ്രാൻ പറഞ്ഞ മറുപടിയാണിപ്പോൾ വയറൽ ആയിരിക്കുന്നത്.
“ഞാൻ അത് ആരോട്, എന്തിന് പറഞ്ഞതാണെങ്കിലും അത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നാണ് മനസിലായത്. ഞാനത് മനഃപൂർവം പറഞ്ഞതല്ല, അതെനിക്ക് സംഭവിച്ചത് തന്നെയാണ്. ഇപ്പോൾ ഞാൻ നിശബ്ദത പാലിക്കുകയാണ്. ഒരു തവണ വ്യക്തി ബന്ധങ്ങൾ താറുമാറായാൽ പിന്നീടൊരിക്കലിന് അത് പഴയത് പോലെയാകില്ല. ഒന്നോ രണ്ടോ തവണയാണെങ്കിൽ ക്ഷമിച്ച് കളയാമെന്ന് കരുതാം. വീണ്ടും സംഭവിച്ചിട്ടും പ്രതികരിച്ചില്ലെങ്കിൽ ബലഹീനയാണെന്നു കരുതി നമ്മളെ വീണ്ടും ലക്ഷ്യം വെക്കും” സിമ്രാൻ പറയുന്നു.
Read Also:എ.ആർ റഹ്മാന്റെ മായാജാലം ; തഗ് ലൈഫിലെ ഗാനങ്ങൾ പുറത്ത്
വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയ ശേഷം നടി താനുമായി ബന്ധപ്പെട്ട്, വേദനിപ്പിക്കാനായി പറഞ്ഞതല്ല, വിഷമം തോന്നിയെങ്കിൽ ഖേദിക്കുന്നു എന്ന് പറഞ്ഞതായും സിമ്രാൻ അഭിമുഖത്തിൽ പറഞ്ഞു. ടൂറിസ്റ്റ് ഫാമിലിയാണ് സിമ്രാന്റെതായി പ്രദർശനത്തിനെത്തിയ പുതിയ ചിത്രം. മികച്ച നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടാൻ ടൂറിസ്റ്റ് ഫാമിലിക്ക് സാധിച്ചിരുന്നു. ജ്യോതികയുടെ ഭർത്താവ് കൂടിയായ സൂര്യയുടെ റെട്രോ എന്ന ചിത്രത്തിനൊപ്പമാണ് ടൂറിസ്റ്റ് ഫാമിലി പ്രദര്ശനത്തിനെത്തിയതെന്നതും ശ്രദ്ധേയമാണ്.
Story Highlights :Simran on the issue related to Jyothika ; “it reached correctly”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here