ദേശീയപാത തകർന്ന സംഭവത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇടപെടൽ; ഉദ്യോഗസ്ഥരോട് വിശദീകരണം നൽകാൻ നിർദേശം

കേരളത്തിൽ പലയിടത്തും ദേശീയപാത തകർന്ന സംഭവത്തിൽ ഇടപെടലുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. മലപ്പുറം കൂരിയാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ ദേശീയപാതയിൽ ഉണ്ടായ തകർച്ചയിലാണ് പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ഇടപെടൽ. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോടും ദേശീയപാത അതോറിറ്റിയോടും പബ്ലിക് അക്കൗണ്ട് കമ്മിറ്റി വിശദീകരണം തേടി.
മെയ് 29 ന് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണം.
ദേശീയപാതകളിൽ ഉണ്ടായ തകർച്ചയിൽ ഒന്നാംപ്രതി ദേശീയപാത അതോറിറ്റി ആണെന്നും എന്നാൽ സംസ്ഥാന സർക്കാരിന് ഈ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്നും പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ പറഞ്ഞു.
ദേശിയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട വിഷയത്തിൽ
ജൂൺ 3, 4 തിയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്
അറിയിച്ചു. അധിക സഹായം ആവശ്യമെങ്കിൽ നൽകാമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് വ്യക്തമാക്കി.
Story Highlights : Public Accounts Committee seeks report on highway collapse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here