Advertisement

‘കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, തിരുവനന്തപുരത്തേക്കും വരാൻ സാധ്യതയുണ്ട്…, 200 മീറ്റർ മാറി നിൽക്കണം’: ദുരന്ത നിവാരണ അതോറിറ്റി

4 days ago
Google News 1 minute Read

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു.

കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, തിരുവനന്തപുരത്തേക്കും വരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി. കേന്ദ്ര സംഘവും കപ്പലിൻ്റെ വിദഗ്ധ സംഘവും കേരളത്തിൽ എത്തും, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു. കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, 200 മീറ്റർ മാറി നിൽക്കണം.

കണ്ടയ്നറുകൾക്ക് ക്ലിയറൻസ് നൽകാനായി കസ്റ്റംസാണ്. കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്ഥാനം നടപടികൾ സ്വീകരിക്കുന്നത്. വലിയ കണ്ടെയ്നറുകൾ മാത്രമല്ല ചെറിയ ബോക്സുകളും ഒഴുകി വരും. അവയും പൊതുജനങ്ങൾ തൊടരുത്.

ബോക്സുകളിലേയും വസ്തുക്കൾ എന്താണെന്ന് അറിയില്ല. കേന്ദ്ര സംഘം കേരളത്തിൽ വരും. CBRN ടീം കേരളത്തിൽ എത്തും. ഒപ്പം കപ്പലിൻ്റെ വിദഗ്ധ സംഘവും കേരളത്തിൽ എത്തും. ഇനിയും കണ്ടെയ്നറുകൾ വരു ഓയിൽ എത്തുമെന്ന ആശങ്ക താൽക്കാലികമായി ഒഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.

കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു.

Story Highlights : ship accident more containers heading to kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here