എസ്ഒജി രഹസ്യം ചോർത്തൽ; ഐആർബി കമാൻഡോകളെ തിരിച്ചെടുത്തതിൽ അന്വേഷണം നടത്താൻ സർക്കാർ

കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ രഹസ്യം ചോർത്തിയ പൊലീസുകാരെ തിരിച്ചെടുത്തതിൽ അന്വേഷണം നടത്താൻ സർക്കാർ നിർദേശം. പി വി അൻവറിന് എസ്ഒജി രഹസ്യം ചോർത്തിയ രണ്ട് ഐആർബി കമാന്റോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെ
തിരിച്ചെടുത്തതിലാണ് സർക്കാർ അന്വേഷണം. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കത്തയച്ചു. ഹോം അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.
ഏപ്രില്‍ 28 നു സസ്‌പെന്റ് ചെയ്തവരെ 12 ദിവസത്തിനകം തിരിച്ചെടുത്തിരുന്നു. പിന്നീട് വിവാദമായതോടെ ഐആർബി കമാൻഡോകളെ തിരിച്ചെടുത്ത നടപടി റദ്ദാക്കുകയും ചെയ്തു. എസ്ഒജി രഹസ്യങ്ങള്‍ ചോര്‍ത്തി, അച്ചടക്കം ലംഘിച്ചു സേനക്ക് കളങ്കം ഉണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തി ആയിരുന്നു സസ്‌പെന്‍ഷന്‍.
ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വിവരമുണ്ടായിരുന്നു. പി വി അന്‍വര്‍ എംഎല്‍എയ്ക്കടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരവുമുണ്ടായിരുന്നു. രഹസ്യങ്ങള്‍ ചോര്‍ത്തി, അച്ചടക്കം ലംഘിച്ചു, കളങ്കമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്.
Read Also:എസ്ഒജി രഹസ്യം ചോർത്തൽ; സസ്‌പെന്‍ഡ് ചെയ്ത ഐആർബി കമാൻഡോകളെ തിരിച്ചെടുത്ത നടപടി റദ്ദാക്കി
Story Highlights : SOG Secret Leak: Govt to Probe Withdrawal of IRB Commandos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here