Advertisement

വീട്ടുമുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

May 28, 2025
Google News 1 minute Read

വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

Story Highlights : Woman dies of snakebite, Irinjalakuda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here