Advertisement

തീരദേശ ജനത ആശങ്കയിൽ; മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം, പി.പി ചിത്തരഞ്ജൻ എംഎൽഎ

1 day ago
Google News 3 minutes Read
pp

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 കപ്പൽ മുങ്ങിയ സംഭവത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സഹായം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കണം. തീരദേശത്തെ ജനത വലിയ ആശങ്കയിലാണ് കഴിയുന്നത്. കടലിൻ്റെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ഇത് കാര്യമായി മത്സ്യ സമ്പത്തിനെ ബാധിക്കുന്നുണ്ടെന്നും വിഷയത്തിൽ സമഗ്രമായ പരിശോധന നടത്തി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതിനായി സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ വ്യക്തമാക്കി. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാൻ വിളിച്ചുചേർത്ത യോഗത്തിലാണ് എംഎൽഎയുടെ പ്രതികരണം.

Read Also: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി നേതാവ് എം ടി രമേശ് ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ബീന ജോസഫ്

കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയില്‍ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. തീരത്തടിഞ്ഞ പ്ലാസ്റ്റിക് അടിയന്തിരമായി നീക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറക്ക് നിർദേശം നൽകി.

അതേസമയം, കണ്ടെയ്‌നറുകൾ കണ്ടെത്തിയ മേഖലകളിൽ മീൻപിടിത്തം തടഞ്ഞിട്ടുണ്ട്. സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോള്‍ ആസ്തലീന്‍ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ നല്കുന്ന വിവരം.

Story Highlights : An emergency compensation package should be announced for fishermen, says P.P. Chittaranjan MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here