Advertisement

ക്യാപ്പിറ്റൽ കപ്പ് – 2025 – ബാൾട്ടിമോർ ഖിലാഡീസ് ജേതാക്കൾ

1 day ago
Google News 2 minutes Read

വാഷിംഗ്‌ടൺ ഡി.സി. : അമേരിക്കയിലും കാനഡയിലും നിന്നുള്ളപ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് മെരിലാൻഡ് സ്ട്രൈമക്കഴ്സ് (Maryland Strikers) സംഘടിപ്പിച്ച രണ്ടാം നോർത്ത് അമേരിക്കൻ ക്യാപ്പിറ്റൽ ഫുട്ട്ബോൾ ടൂർണമെന്റ് ഒഥല്ലോ (Othello) ഫുട്ബോൾ സ്റ്റേഡിയത്തിൽ May 24/ശനിയാഴ്ച അരങ്ങേറി.

ആവേശകരമായ ഫൈനലിൽ ഡൈമൻഡ് എഫ്.സി കാനഡയെ(Diamond FC, Canada) ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി ബാൾട്ടിമോർ ഖിലാഡിസ്(Baltimore Khiladiz) ക്യാപ്പിറ്റൽ കപ്പ് 2025 വിജയികളായി. ലൂസേഴ്‌സ് ഫൈനലിൽ മല്ലുമിനാറി ന്യൂജേഴ്‌സിയെ പരാജയപ്പെടുത്തി സെന്റ് ജൂഡ് വിർജീനിയയും ജേതാക്കളായി.

വിജയികൾക്ക് ക്ലബ് പ്രസിഡന്റ് നോബിൾ ജോസഫ് ട്രോഫി സമ്മാനിച്ചു. ക്ലബ് സ്ഥാപക പ്രസിഡന്റ് രജി തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഫോമാ (foma) ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരളം അസോഡിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ, കേരളം കൾച്ചറൽ സൊസൈറ്റി (KCS), കൈരളി തുടങ്ങിയ സുംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു.

Story Highlights :Capital Cup – 2025 – Baltimore Khiladis Winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here