‘പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ലീഗ് മധ്യസ്ഥത വഹിക്കേണ്ടതില്ല’; ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്ക് അതൃപ്തി

പി വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ മുസ്ലിം ലീഗ് മധ്യസ്ഥ വഹിക്കുന്നതില്‍ മുസ്ലിംലീഗില്‍ അതൃപ്തി. പി വി അന്‍വറിന് വേണ്ടി ലീഗ് സംസാരിക്കേണ്ടതുണ്ടോ എന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. അന്‍വറിന് വേണ്ടിയുള്ള നേതൃത്വത്തിന്റെ ഇടപെടലില്‍ പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിയുണ്ട്. (some muslim league leaders not satisfied with pv anvar trying to enter UDF)
കാര്യങ്ങള്‍ മുസ്ലിം ലീഗിന്റെ ചുമലില്‍ വെച്ച് പി വി അന്‍വര്‍ നടത്തിയ ഈ പരാമര്‍ശമാണ് ഇപ്പോള്‍ മുസ്ലിം ലീഗില്‍ പുകയുന്നത്. അന്‍വര്‍ – കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ മുസ്ലിം ലീഗിന്റെ റോള്‍ എന്ത് എന്ന ചോദ്യം ഒരു വിഭാഗം പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ട്. അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കുന്നതില്‍ ലീഗിന് എതിര്‍പ്പില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന് അപ്പുറം ലീഗ് മധ്യസ്ഥ റോള്‍ ഏറ്റെടുക്കേണ്ടതില്ല എന്നാണ് വികാരം. മുന്‍ കാലങ്ങളില്‍ പി വി അന്‍വര്‍ നടത്തിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ ഇത് പറയുന്നത്. അന്‍വറിനു വേണ്ടി ലീഗ് സംസാരിക്കുന്നതില്‍ നിലമ്പൂരിലെ പ്രാദേശിക ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും എതിരഭിപ്രായമാണ്.
Read Also: ‘നിലമ്പൂർ സീറ്റ് LDF നിലനിർത്തും; യുഡിഎഫിൽ വലിയ സംഘർഷം’; എംവി ഗോവിന്ദൻ
അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ നല്‍കുന്ന സീറ്റ് സംബന്ധിച്ചും ലീഗില്‍ ആശയകുഴപ്പമുണ്ട്. മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെ ഏതെങ്കിലും ഒരു സിറ്റ് അന്‍വര്‍ നല്‍കുന്നതോടെ ഭാവിയില്‍ ലീഗിന് അര്‍ഹമായ സിറ്റ് നഷ്ടമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഇന്ന് അന്‍വര്‍ നടത്തിയ പ്രതികരണങ്ങള്‍ അന്‍വറിന് വേണ്ടി സംസാരിക്കുന്ന ലീഗിനെ കൂടി വെട്ടിലാക്കുന്നതാണ്. ഇനിയും അന്‍വറിനോട് മൃദുസമീപനം സ്വീകരിക്കാന്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ തയ്യാറാകുമോ എന്നും സംശയമാണ്.
Story Highlights : some muslim league leaders not satisfied with pv anvar trying to enter UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here