Advertisement

നിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ LDF വിജയം കൂടുതല്‍ സുനിശ്ചിതമായി: ബിനോയ് വിശ്വം

May 30, 2025
Google News 2 minutes Read

എല്‍ഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയാണ് എം സ്വരാജെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരില്‍ എം സ്വരാജിന്റെ വരവോടെ എല്‍ ഡി എഫ് വിജയം കൂടുതല്‍ സുനിശ്ചിതമായി. ആശയപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന യു ഡി എഫ് – ബി ജെ പി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ സമരത്തില്‍ എല്‍ ഡി എഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയാണ് സ്വരാജ് എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമാണ്‌ എം സ്വരാജ്. നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ സ്വരാജ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുപ്രവർത്തന രംഗത്ത്‌ ഉയർന്ന്‌ വന്നത്‌. നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19-ന് ആണ്. ജൂൺ 23-ന് തന്നെ ഫലമറിയാം. എം എൽ എ പി വി അൻവര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു .

രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Story Highlights : binoy viswam praises m swaraj as ldf candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here