Advertisement

കപ്പൽ മുങ്ങിയ സംഭവം; ഷിപ്പിങ് കമ്പനിയുമായി ചർച്ചയ്ക്ക് സമിതികളെ നിയോ​ഗിച്ച് സർക്കാർ

May 30, 2025
Google News 3 minutes Read

അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സമിതികളെ നിയോഗിച്ച് സർക്കാർ. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്. ഷിപ്പിംഗ് കമ്പനിയുമായി ചർച്ച നടത്താൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ ആണ് നിയോഗിച്ചത്.(Kochi Ship Accident: Government appoints committees to discuss with shipping company)

Read Also: കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് പരിശോധന; പണവും ഫോണുകളും പിടിച്ചെടുത്തു

പ്രത്യാഘാതം പഠിക്കാനായി പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ പ്രിൻസിപ്പൽ ഇംപാക്ട് ഓഫീസറായി നിയമിച്ചു. മലിനീകരണ നിയന്ത്രണത്തിനായി സംസ്ഥാന ജില്ലാതല സമിതികൾക്കും രൂപം നൽകി. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിൽ പ്രിൻസിപ്പൽ അഡ്വൈസറായും നിയോഗിച്ചു.

Story Highlights : Kochi Ship Accident: Government appoints committees to discuss with shipping company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here