”ലജ്ജയില്ലാത്തവന്‍”, വിരാട് കോലിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

പഞ്ചാബ് കിങ്‌സിന്റെ യുവ ബാറ്റ്‌സ്മാന്‍ മുഷീര്‍ ഖാനെതിരെ അധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ച വിരാട് കോലിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച് പഞ്ചാബിന്റെ ആരാധകര്‍. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറില്‍ മാര്‍ക് സ്‌റ്റോയിനിസ് പുറത്തായതിന് ശേഷം ഇംപാക്റ്റ് പ്ലെയര്‍ ആയി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചതായിരുന്നു മുഷീര്‍ ഖാന്‍. ഇദ്ദേഹം ക്രീസിലെത്തിയപ്പോള്‍ യെ ‘പാനി പിലാത ഹേ’ എന്ന് പറഞ്ഞ് വിരാട് കോലി അധിക്ഷേപിച്ചുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഫസ്റ്റ് സ്ലിപ്പില്‍ കോഹ്ലി ഇത്തരത്തിൽ സംഭാഷണം നടത്തുന്നതായി കാണിക്കുന്നുണ്ട്.
‘വാട്ടർ ബോയ്’ എന്ന അർഥത്തിൽ പരിഹസിച്ച്, യുവതാരത്തിനോട് അനാദരവോടെയാണ് സീനിയറും പരിചയസമ്പന്നനുമായ കോലി ഒരുമാറിയതെന്നും ലജ്ജയില്ലാത്ത വ്യക്തി എന്നുമാണ് ചില ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മത്സരം എട്ട് വിക്കറ്റിന് ബെംഗളുരു വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് ആദ്യ അഞ്ച് ഓവറിൽ തന്നെ പ്രിയാൻഷ് ആര്യ, പ്രബ് സിംറാൻ സിങ്, ശ്രേയസ് അയ്യർ അടക്കം അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു.
Story Highlights: Virat Kohli mocks Punjab player Musheer Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here